തുടക്കത്തിലേ വിവാദമായി കരാര്‍; നിറച്ച ശേഷം സീല്‍ ചെയ്യുമ്പോള്‍ ഗുണമേന്മയില്ലാത്ത കണ്ടെയ്നനറുകള്‍ പൊട്ടിപോകുന്നു; നിലവില്‍ അരവണ വിതരണം ചെയ്യുന്നത് കഴിഞ്ഞ വര്‍ഷത്തെ കണ്ടെയ്നറുകളിൽ; തകരാർ കണ്ടെത്തിയ കമ്പനിക്ക് അപാകത പരിഹരിക്കാന്‍ വീണ്ടും അവസരം നല്‍കുന്നത് ആദ്യത്തെ സംഭവം; ശബരിമലയിൽ അരവണയുടെ വിതരണം പ്രതിസന്ധിയിലേക്ക്….!

Spread the love

സ്വന്തം ലേഖിക

ശബരിമല: വിവാദ കരാറിന് പിന്നാലെ ശബരിമലയിലെ പ്രധാന പ്രസാദമായ അരവണയുടെ വിതരണം പ്രതിസന്ധിയിലേക്ക്.

അരവണ പായസം നിറയ്ക്കുന്നതിനുള്ള കണ്ടെയ്നനറുകളുടെ ക്ഷാമമണ് പ്രതിസന്ധിക്ക് കാരണം. കരാര്‍ നല്‍കിയിരുന്ന സ്വകാര്യ കമ്പനി നേരത്തെ എത്തിച്ചിരുന്ന കണ്ടെയ്നനറുകള്‍ ഗുണമേന്‍മ ഇല്ലാത്തത് ആയതിനാല്‍ പുതിയവ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ് അരവണ നിര്‍മ്മാണ കരാര്‍ എടുത്തിട്ടുള്ളത്. ഇവര്‍ എത്തിച്ച കണ്ടെയ്നനറുകളില്‍ അരവണ നിറച്ച ശേഷം യന്ത്രത്തില്‍ സീല്‍ ചെയ്യുമ്പോള്‍ പൊട്ടിപോകുന്നതിനാലാണ് പുതിയത് എത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയത്.

തുടര്‍ച്ചയായി നടത്തിയ രണ്ട് പരിശോധനകളിലും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ കമ്പനിക്ക് വീണ്ടും പരിശോധന നടത്തി കരാര്‍ നല്‍കിയത് തുടക്കത്തിലേ വിവാദമായിരുന്നു. ആദ്യ പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയ കമ്പനിക്ക് അപാകത പരിഹരിക്കാന്‍ വീണ്ടും അവസരം നല്‍കുന്നത് ആദ്യമാണ്.

കഴിഞ്ഞ ദിവസം നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ അരവണ നിറച്ച്‌ ഫ്ളിപ്പ് ലിഡ് ഘടിപ്പിച്ചപ്പോള്‍ കണ്ടെയ്നറുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് 40 പെട്ടി കണ്ടയ്നനറുകള്‍ മടക്കിനല്‍കി. അരവണ നിറച്ച ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. എരുമേലി ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കണ്ടെയ്നറുകള്‍ക്കും നേരിയ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവ തിരികെ നല്‍കിയിട്ടില്ല.

ഒരു വര്‍ഷത്തേയ്ക്ക് ഒന്നരക്കോടി കണ്ടെയ്നറുകളാണ്
കരാര്‍ പ്രകാരം കമ്പനി എത്തിക്കേണ്ടത്. 50 ലക്ഷം എണ്ണം ആദ്യഘട്ടം എത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതുപ്രകാരം 13.42 ലക്ഷം കണ്ടൈനറുകള്‍ എത്തിക്കുകയും അതില്‍ 5,35,700 എണ്ണത്തില്‍ അരവണ നിറക്കുകയും ചെയ്തു. ശേഷിക്കുന്ന 8,52,000 എണ്ണം നിലവില്‍ സ്‌റ്റോക്ക് ഉണ്ടെങ്കിലും തകരാര്‍ മൂലം ഇവ മാറ്റിവച്ചിരിക്കുകയാണ്. നിലവില്‍ കഴിഞ്ഞ വര്‍ഷത്തെ കണ്ടെയ്നറുകളിലാണ് അരവണ നിറച്ച്‌ വിതരണം ചെയ്യുന്നത്.