play-sharp-fill
എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തി എം.എസ് പരമേശ്വരന്‍ നമ്പൂതിരി

എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തി എം.എസ് പരമേശ്വരന്‍ നമ്പൂതിരി

പത്തനംതിട്ട : എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മലപ്പുറം, തിരുനാവായ സ്വദേശിയാണ് സുധീര്‍. ആലുവ സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച്.ഹർഷൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.

9ാമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുള്‍പ്പടെ മേല്‍ശാന്തിയായിരുന്നു അദ്ദേഹം.

അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 18 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ കുട്ടികളായ കാഞ്ചനയും മാധവ് കെ.വർമ്മയും ഇന്നലെ സന്നിധാനത്തെത്തിയിരുന്നു. പതിവിനു വിപരീതമായി തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർക്ക് തന്ത്രിയും നിലവിലെ മേൽശാന്തിമാരും ചേർന്ന് പരിശീലനം നൽകും. ചിങ്ങമാസ പൂജകൾക്ക് ശേഷം ആഗസ്ത് 21ന് രാത്രി ക്ഷേത്രനടയടയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group