
എരുമേലി: ശബരിമല വിമാനത്താവളത്തിന്റെ റണ്‍വെയുടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി.
നിലവില്‍ പദ്ധതി വിഭാവനംചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റണ്‍വേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലുമാണ് അതിര്‍ത്തി നിര്‍ണയിച്ച് അടയാളം രേഖപ്പെടുത്തിയത്.
ജനവാസ മേഖലയിലെ 165 ഏക്കര്‍ ഭൂമിയാണ് റണ്‍വെ നിര്‍മ്മാണത്തിനായി ഏറ്റെടുക്കേണ്ടി വരികയെന്നാണ് അന്തിമ അതിര്‍ത്തി നിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ചാണ് റണ്‍വേ നിര്‍മ്മാണം പ്ലാൻ ചെയ്യുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരി വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ആദ്യം നോട്ടിഫൈ ചെയ്തത് 307 ഏക്കറാണ്. എന്നാല്‍, റണ്‍വേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍പ്രഖ്യാപനം.