
ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികള്‍ വേഗത്തില്‍; സാമൂഹികാഘാത പഠനം തുടങ്ങി; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റവന്യൂ വകുപ്പ്
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി സര്‍ക്കാര്‍.
ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം തുടങ്ങി. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റടക്കം 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പ് കൂടുതല്‍ ഉദ്യോഗസ്ഥര നിയമിക്കും. 2,263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് പാല മുന്‍സിഫ് കോടതിയില്‍ കേസുള്ളതിനാല്‍ കോടതി നിര്‍ദ്ദേശപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക.
സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കി ശേഷം പൊതുജന അഭിപ്രായം തേടും. തുടര്‍ന്ന് വിദഗ്ധ സമിതിയുടെ നടപടിക്രമങ്ങളടക്കം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കലെന്നും റവന്യൂ വകുപ്പ് അറിയിച്ചു.
എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞതിന് ശേഷം വേണ്ടിവന്നാല്‍ ഭൂമി പണം നല്‍കി ഏറ്റെടുക്കാം എന്ന് പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. കോടതിയില്‍ സര്‍ക്കാര്‍ നിലപാടിന് ഈ വാദം തിരിച്ചടിയാകുമെന്നും വിദഗ്ധാഭിപ്രായമുണ്ട്.
എന്നാല്‍ പണം നല്‍കിയാണ് ഭൂമി ഏറ്റെടുക്കുകയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കോടതി വിധിയ്ക്ക് അനുസരിച്ചായിരിക്കും ഏറ്റെടുക്കലെന്നും റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.