ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ നിർത്തിയിട്ട ലോറിയിലിടിച്ച് അപകടം ; അയ്യപ്പഭക്തൻ മരിച്ചു
സ്വന്തം ലേഖകൻ
പെരുമ്പാവൂർ:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ധർമലിംഗം ആണ് മരിച്ചത്. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തർ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ചൊവാഴ്ച പുലർച്ചെ 3.30ന് പെരുമ്പാവൂരിൽ വെച്ചായിരുന്നു അപകടം.
ബസിലും കാറിലുമായി സഞ്ചരിച്ച 17 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേർ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽനിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഈ വാഹനങ്ങൾ വന്ന് ഇടിയ്ക്കുകയായിരുന്നു. ആദ്യം മിനിബസ് ലോറിയുടെ പിന്നിലിടിച്ചു. പിന്നാലെ കാറും വന്നിടിച്ചു. ലോറി ഡൈവർ വർക്ക്ഷോപ്പിലേക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്.