
പമ്പ: ശബരിമല സ്വർണക്കൊള്ളയില്‍ താൻ മാത്രം എങ്ങനെ പ്രതിയാകും എന്ന് തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ.
ബോർഡിന് വീഴ്ച പറ്റിയതില്‍ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് പത്മകുമാർ. ബോർഡിലെ മറ്റ് അംഗങ്ങള്‍ അറിയാതെ താൻ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർ പിച്ചള പാളികള്‍ എന്നെഴുതി അത് ചെമ്പ് പാളികള്‍ എന്ന തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിർമ്മിച്ചത് എന്നതിനാലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുത്തല്‍ വരുത്തിയെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം. ജാമ്യ ഹർജിയിലാണ് പത്മകുമാറിന്റെ വാദം. ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും.



