video
play-sharp-fill
പൊന്നമ്പല മേട്ടിൽമേട്ടിൽ അതിക്രമിച്ച്കടന്നത് പൂജ നടത്തി!!പന്ത്രണ്ട് പേരോളം അടങ്ങിയ സംഘമാണ് കടന്നത്.കടത്തി വിട്ടത് കെഎസ്‌എഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍; ഇതുമായി ബന്ധപ്പെട്ട്  രണ്ടു പേര്‍ വനപാലകരുടെ കസ്റ്റഡിയില്‍.

പൊന്നമ്പല മേട്ടിൽമേട്ടിൽ അതിക്രമിച്ച്കടന്നത് പൂജ നടത്തി!!പന്ത്രണ്ട് പേരോളം അടങ്ങിയ സംഘമാണ് കടന്നത്.കടത്തി വിട്ടത് കെഎസ്‌എഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍; ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ വനപാലകരുടെ കസ്റ്റഡിയില്‍.

സ്വന്തം ലേഖകൻ

പത്തനംതിട്ട: പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ച്‌ കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു വനംവകുപ്പ് ജീവനക്കാരെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. ഗവിയിലെ കെഎസ്‌എഫ്ഡിസിയില്‍ സൂപ്പര്‍വൈസറായ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയില്‍ എടുത്തത്.

3000 രൂപ വാങ്ങിയ ശേഷമാണ് ഇവര്‍ 12 അംഗ സംഘത്തെ പൊന്നമ്ബലമേട്ടിലേക്ക് കടത്തി വിട്ടത്. സാബുവാണ് ഇടനില നിന്ന് പണം വാങ്ങിക്കൊടുത്തത് എന്ന് പറയുന്നു. ഗവി റൂട്ടില്‍ മണിയാട്ടില്‍ പാലത്തിന് സമീപം നിന്ന് വനത്തിലൂടെയാണ് ഇവരെ പൊന്നമ്ബല മേട്ടിലേക്ക് കൊണ്ടു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിന് പൊന്നമ്ബല മേട്ടില്‍ പൂജ നടത്താനുള്ള സൗകര്യം ഒരുക്കിയതില്‍ കൂടുതല്‍ വനം ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു.
പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തിയ സംഭവം മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. ദേവസ്വം ബോര്‍ഡിന്റെ ഗ്രൂപ്പില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നായിരുന്നു മറുനാടന്‍ പുറത്തു വിട്ട വാര്‍ത്ത.

ചെന്നൈ സ്വദേശിയും ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള നാരായണ സ്വാമിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം അതീവ സുരക്ഷാ മേഖലയായ പൊന്നമ്ബലമേട്ടില്‍ നുഴഞ്ഞു കയറിയത്.സംഭവം സംബന്ധിച്ച്‌ കേസെടുക്കാന്‍ മൂഴിയാര്‍ പൊലീസിന് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്.വാച്ചര്‍മാരാണ് പൊന്നമ്ബലമേട്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നും വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും നാരായണ സ്വാമി പ്രതികരിച്ചിരുന്നു. ”തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് താമസം. മുന്‍പ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. എല്ലാ വര്‍ഷവും ശബരിമലയില്‍ സന്ദര്‍ശം നടത്താറുണ്ട്.

അയ്യപ്പ ഭക്തനും തീര്‍ത്ഥാടകനുമാണ്.
തീര്‍ത്ഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാര്‍ത്ഥിക്കാറുണ്ട്. ഹിമാലയത്തില്‍ അടക്കം പോകുമ്ബോഴും ഇങ്ങനെയാണു ചെയ്യാറുള്ളത്. പൊന്നമ്ബലമേട്ടില്‍ പോയപ്പോള്‍ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. കൂടെയുള്ളത് പൂജാ സാധനങ്ങള്‍ കൊണ്ടു വന്നവരാണ്. പൊന്നമ്ബല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്?. അയ്യപ്പനുവേണ്ടി മരിക്കാന്‍ കൂടി തയാറാണ്” നാരായണ സ്വാമി പറഞ്ഞു. ആദ്യമായാണ് പൊന്നമ്ബലമേട്ടില്‍ പോകുന്നത്. പൊന്നമ്ബലമേട് അതീവ സുരക്ഷാ മേഖലയാണെന്ന് അറിയില്ലായിരുന്നു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും നാരായണ സ്വാമി പറഞ്ഞു.വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണന്‍ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വീഡിയോ എത്തുകയായിരുന്നു. എന്നാല്‍ എപ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല.സംഭവത്തില്‍ തുടര്‍നടപടികള്‍ വേണമെന്ന് ദേവസ്വത്തിന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കെ അനന്തഗോപന്‍ പങ്കെടുത്തു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ദേവസ്വം ബോര്‍ഡും നടത്തും. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മുഖ്യപ്രതി നാരായണ സ്വാമി അടക്കമുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. സംരക്ഷിത വനമേഖലയില്‍ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയാല്‍ വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 51 അനുസരിച്ച്‌ 3 വര്‍ഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.നാരായണന്‍ മുന്‍പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതായി ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. മുന്‍പ് തന്ത്രി എന്ന ബോര്‍ഡ് വച്ച കാറില്‍ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി എന്നതുള്‍പ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്ബലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് അയ്യപ്പ ഭക്തര്‍ വിശ്വസിക്കുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പൊന്നമ്ബലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. വനംവകുപ്പിനാണ് സുരക്ഷാ ചുമതല. ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്‌ഇബി ഓഫിസിലേക്ക് സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ് ആളെ കടത്തി വിടുന്നത്. മൊബൈലോ ക്യാമറകളോ അനുവദിക്കില്ല. പൊന്നമ്ബല മേട്ടില്‍ നിന്നാല്‍ ശബരിമല ക്ഷേത്രം കാണാനാകും.
വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്ബലമേട്ടിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ ആകില്ല.ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കി. വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂഴിയാര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. ഇങ്ങനെ ഒരു സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവര്‍ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

കര്‍ശന നിരീക്ഷണത്തിലുള്ള പൊന്നമ്ബലമേട്ടില്‍ അതിക്രമിച്ച്‌ കയറി ഒരു സംഘം മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അധികൃതര്‍ അറിഞ്ഞില്ല എന്നതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം ജ്യോതി തെളിക്കുന്ന സ്ഥലമാണ് പൊന്നമ്ബല മേട്. ഇവിടെ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണു നടന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി പൂജ നടത്തിയതിന് കേസെടുത്തതായി വനം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറി മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും അവര്‍ വ്യക്തമാക്കി.

Tags :