video
play-sharp-fill

ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി ; മൂന്നുപേർക്ക് പൊള്ളലേറ്റു

ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി ; മൂന്നുപേർക്ക് പൊള്ളലേറ്റു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി അപകടം. മൂന്ന് പേർക്ക് പൊള്ളലേറ്റു. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരുക്കേറ്റത്.

സ്ഥിരമായി കതിന നിറയ്ക്കുന്നവരാണ് ഇവർ‌. ഒരാൾക്ക് 60 ശതമാനവും മറ്റു രണ്ടു പേർക്കും 40 ശതമാനവും പൊള്ളലേറ്റെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളികപ്പുറത്തിനു സമീപം വെടുമരുന്നു നിറയ്ക്കുന്നിതിനിടെയാണ് അപകടം. തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് വ്യക്തമാക്കി.