അമിതവില: ജ്യൂസ്സ്റ്റാളിന് 5000 രൂപ പിഴ;സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളിൽ കർശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റ്.

Spread the love

സ്വന്തം ലേഖകൻ
ശബരിമല: അയ്യപ്പഭക്തരിൽനിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരിൽനിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയെത്തുടർന്നു പിഴ ചുമത്തിയത്.
അനധികൃതമായി മൊബൈൽ ചാർജിങ് സെന്റർ പ്രവർത്തിച്ചതായി കഴിഞ്ഞദിവസത്തെ പരിശോധനയിൽ കണ്ടെത്തിയ പാണ്ടിത്താവളത്തെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി. 16000 രൂപ പിഴയും ചുമത്തി.തുടർന്നുള്ള ദിവസങ്ങളിലും സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളിൽ കർശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.