ശബരിമല പാതയിൽ ഗതാഗത നിയന്ത്രണം ; ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ; ഇന്ന് ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തത് 90620 തീർത്ഥാടകർ; തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ

Spread the love

പത്തനംതിട്ട : ശബരിമലപാതയിൽ ഗതാഗത നിയന്ത്രണം. ഇലവുംങ്കലിൽ നിന്ന് വാഹനങ്ങൾ കടത്തിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കൽ പത്തനംതിട്ട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഗതാഗത കുരുക്ക്.

video
play-sharp-fill

തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമല ദർശനത്തിനായി ഇന്ന് ഓൺലൈൻ വഴി 90620 തീർഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണവിധേയമായി മാത്രമേ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്ക് പരിഗണിച്ച് നാളെയും രാത്രി 11.30 വരെ ദർശനം ഉണ്ടായിരിക്കും