play-sharp-fill
ഹിന്ദു സംഘടനകളുടെ പ്രതിഷേധം: ബുധനാഴ്ച നഗരത്തിൽ അതി രൂക്ഷമായ ഗതാഗതക്കുരുക്ക് ഉറപ്പ്; പ്രതിഷേധം കനത്താൽ എം.സി റോഡിലൂടെ യാത്ര ബുദ്ധിമുട്ടാകും; ബുധനാഴ്ച ഉച്ചവരെ നഗരയാത്ര ഒഴിവാക്കുക; വഴിമാറി സഞ്ചരിക്കാൻ മറ്റു റോഡുകൾ ഇങ്ങനെ

ഹിന്ദു സംഘടനകളുടെ പ്രതിഷേധം: ബുധനാഴ്ച നഗരത്തിൽ അതി രൂക്ഷമായ ഗതാഗതക്കുരുക്ക് ഉറപ്പ്; പ്രതിഷേധം കനത്താൽ എം.സി റോഡിലൂടെ യാത്ര ബുദ്ധിമുട്ടാകും; ബുധനാഴ്ച ഉച്ചവരെ നഗരയാത്ര ഒഴിവാക്കുക; വഴിമാറി സഞ്ചരിക്കാൻ മറ്റു റോഡുകൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച രാവിലെ 11 മുതൽ ഒരു മണിക്കൂർ പ്രതിഷേധത്തിന്റെ ഭാഗമായി എം.സി റോഡ് ഉപരോധിക്കും. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ശബരിമല പ്രശ്‌നത്തിൽ പ്രതിഷേധവുമായി ശബരിമല കർമ്മ സമതിയുടെ നേത്യത്വത്തിൽ റോഡ് ഉപരോധിക്കുന്നത്.

എന്നാൽ, ഈ റോഡ് ഉപരോധം ഏറ്റവും കൂടുതൽ ബാധിക്കുക കോട്ടയം നഗരത്തെയാവും.
ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിലാണ് ഹൈന്ദവ സംഘടനകളുടെയും ഭക്തരുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. .തിരുനക്കര ഗാന്ധി സ്വകയറിൽ, മീനച്ചിൽ താലൂക്കിൽ കൊട്ടാരമറ്റം ജംഗ്ഷൻ, വൈക്കം വലിയ കവല, ചങ്ങനാശ്ശേരി ട്രാഫിക്ക് ജംഗ്ഷൻ, കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് ഉപരോധം നടക്കുക.
ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാൻ സർക്കാരും ദേവസ്വം ബോർഡും റിവ്യൂ ഹർജി നൽകുക, വിധി അസ്ഥിരപ്പെടുത്താൻ നിയമനിർമ്മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുക. രാവിലെ 11 മുതൽ പന്ത്രണ്ട് വരെ എം.സി റോഡ് അടക്കമുള്ള റോഡുകൾ ഉപരോധിക്കുന്നതിനാൽ പല സ്ഥലത്തും ഗതാഗതം താറുമാറാകും. ഗതാഗതം വഴി തിരിച്ച് വിടാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാത്ത കോട്ടയം നഗരത്തെയാവും ഇത് ഏറ്റവുമധികം ബാധിക്കുക. ഈ സാഹചര്യത്തിൽ ഇന്ന് ഉച്ചവരെ കോട്ടയം നഗരത്തിലേയ്ക്ക് എത്താതെ ശ്രദ്ധിക്കുകയാവും യാത്രക്കാർക്കുള്ള രക്ഷാമാർഗം.
അത്യവശ്യങ്ങൾക്കല്ലാതെ കോട്ടയം നഗരത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കിയാൽ ഗതാഗതക്കുരുക്കിൽപ്പെടാതെ രക്ഷപെടാം. എം.സി റോഡ് ഒഴിവാക്കി മറ്റു വഴികളിലൂടെയും നഗരത്തിലെ കുരുക്ക് ഒഴിവാക്കി രക്ഷപെടാനാവും. ഈ വഴികൾ ഇങ്ങനെ
ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് എം.സി റോഡ് ഒഴിവാക്കി ചിങ്ങവനം – പാക്കിൽ – കടുവാക്കുളം – കൊല്ലാട് – കളത്തിക്കടവ് വഴി കഞ്ഞിക്കുഴിയിൽ എത്തിയാൽ മണർകാട്, പുതുപ്പള്ളി, പാമ്പാടി ഭാഗത്തേയ്ക്ക് പോകാം.
ഇവിടെ നിന്നും നേരെ തിരിഞ്ഞ് എം.സി റോഡിൽ പ്രവേശിക്കാനും മാർഗമുണ്ട്. കഞ്ഞിക്കുഴിയിൽ ബാവൻസ് സ്റ്റുഡിയോയുടെ സമീപത്തെ റോഡിലൂടെ മദർ തെരേസ റോഡിലെത്തി എ.ആർ ക്യാമ്പിനു സമീപം മുള്ളൻകുഴി റോഡ് വഴി വട്ടമൂട് പാലം കയറിയാൽ എസ്എച്ച് മൗണ്ടിലെത്തൊം, ഇതുവഴി മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകാം. ഏറ്റുമാനൂരിൽ നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വട്ടമ്മൂട് പാലം തിരിഞ്ഞ് കഞ്ഞിക്കുഴി എത്തിയാൽ കൊല്ലാട് വഴി ചിങ്ങവനം എത്തി എം.സി റോഡിൽ കയറി യാത്ര തുടരാൻ സാധിക്കും.
ച്ിങ്ങവനത്തു നിന്നും കുമരകം ഭാഗത്തേയ്ക്ക് പോകേണ്ട ഭാര വാഹനങ്ങൾ സിമന്റ് കവല ജംഗ്ഷനിൽ എത്തി പാറേച്ചാൽ ബൈപ്പാസ് വഴി തിരുവാതുക്കൽ എത്തിയും യാത്ര തുടരാം. ഈ വഴി കയറി പാറേച്ചാലിൽ നിന്നും കുരിശ്പള്ളി റോഡിലൂടെ കോട്ടയം കുമരകം റോഡിൽ കയറി വലത്തേയ്ക്ക് തിരിഞ്ഞ് ചുങ്ക്ം റോഡിൽ എത്തിയാൽ ഇതുവഴി മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഭാഗത്തേയ്ക്കും പോകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group