play-sharp-fill
ശബരിമല : ഓൺലൈൻ ദർശനത്തിനായി അപേക്ഷിച്ചത് നാനൂറോളം യുവതികൾ

ശബരിമല : ഓൺലൈൻ ദർശനത്തിനായി അപേക്ഷിച്ചത് നാനൂറോളം യുവതികൾ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ദർശനം നടത്തുന്നതിനായി വെർച്വൽ ക്യൂവിൽ ഓൺലൈൻ മുഖേനെ ചൊവ്വാഴ്ചവരെ ബുക്ക്‌ചെയ്തത് നാനൂറോളം യുവതികൾ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ബുക്ക് ചെയ്തവരിൽ മുഴുവൻ പേരും.

ആന്ധ്രാപ്രദേശിൽ നിന്ന് തന്നെ ഇരുനൂറോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്ന് നൂറ്റി എൺപതോളം പേരും. തെലങ്കാന, ഒഡിഷ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള ഏതാനും സംഘങ്ങൾക്കൊപ്പം യുവതികളുണ്ടെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 50 വയസ്സിൽ താഴെയുള്ള മലയാളി സ്ത്രീകളാരും ഇതുവരെ ബുക്ക് ചെയ്തിട്ടില്ല. മണ്ഡലകാലത്തേക്ക് ദർശനം നടത്തുന്നതിനായി ഇതിനോടകം 9.6 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തിൽ സ്ത്രീകളെ ദർശനത്തിന് അനുവദിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം.

ശബരിമല ദർശനം സുഗമമാക്കാനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണ തമിഴ്‌നാട്ടിൽനിന്നാണ് ഏറ്റവുമധികം ബുക്കിങ ഉണ്ടായിരിക്കുന്നത്. എന്നാൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags :