മകരജ്യോതി ദർശനം കാത്ത് തീർത്ഥാടകർ; ശരണമുഖരിതമായി സന്നിധാനം ;തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക്

Spread the love

ശബരിമല:മകരജ്യോതി ദർശനത്തിനായി പൂങ്കാവനത്തിലാകെ പർണശാല കെട്ടിയുള്ള കാത്തിരിപ്പിലാണ് തീർഥാടകർ. പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്ന് മകര വിളക്കിന്റെ പുണ്യം. തിരുവാഭരണഘോഷയാത്ര ഉടൻ സന്നിധാനത്തെത്തും.

video
play-sharp-fill

തിരുവാഭരണം ചാർത്തി 6.40ന് ദീപാരാധന. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, അയ്യപ്പദർശനത്തിനായി ആയിരക്കണക്കിനു തീർഥാടകരാണ് എത്തിയിരിക്കുന്നത്.

മകരസംക്രമപൂജ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരജ്യോതി ദർശനം, മാളികപ്പുറത്തു നിന്നുള്ള അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്ത്, മണിമണ്ഡപത്തിലെ കളമെഴുത്ത് എന്നിവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ. മകരസംക്രമപൂജ ഇന്ന് വൈകിട്ട് 3.08ന് നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരായനത്തിനു തുടക്കം കുറിക്കുന്ന സംക്രമമുഹൂർത്തത്തിൽ അയ്യപ്പ സ്വാമിക്കു സംക്രമപൂജയും അഭിഷേകവും നടക്കും.ഇതിനായി കവടിയാർ കൊട്ടാരത്തിൽ നിന്നു അയ്യപ്പ മുദ്രയുമായി പ്രത്യേക ദൂതൻ സന്നിധാനത്ത് എത്തി.