ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫീല്‍ഡ് സര്‍വേ ആരംഭിച്ചു; സര്‍വേ തുടങ്ങിയത് മണിമല വില്ലേജില്‍ മുക്കടയ്ക്കു സമീപം

Spread the love

കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയുടെ ഫീല്‍ഡ് സര്‍വേ ആരംഭിച്ചു.

മണിമല വില്ലേജില്‍ മുക്കടയ്ക്കു സമീപമാണ് ഇപ്പോൾ സര്‍വേ തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഒക്ടോബറിനു മുന്‍പ് സര്‍വേ പൂർത്തിയാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഒരു റവന്യൂ സര്‍വേയറും അഞ്ച് താത്കാലിക സർവേയരുമാരുടെ നേതൃത്വത്തിലാണ് സർവേ പുരോഗമിക്കുന്നത്. സർവേ പൂർത്തിയായതിനു ശേഷം ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നല്ലവില നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങും. സ്ഥലം, കെട്ടിടം, മരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകമായി തുക നിശ്ചയിച്ചാണ് നഷ്ടപരിഹാരം നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വേ നടത്തുന്നതിന് കോടതി തടസമില്ലെന്നും അടുത്ത മാസം എസ്റ്റേറ്റിലെ സര്‍വേ തുടങ്ങുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.