ശബരിമലയിൽ മിഥുനമാസ പൂജകൾക്കായി നടതുറന്നു; നാളെ രാവിലെ നട തുറക്കുന്നതുമുതൽ 19ന് രാത്രി നട അടയ്ക്കും വരെ എല്ലാ ദിവസവും പതിവ് പൂജകൾക്കൊപ്പം വിശേഷാൽ പൂജകളും

Spread the love

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠർ രാജീവരും കണ്ഠർ ബ്രഹ്മദത്തനും സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് ദീപം തെളിയിക്കുകയും പതിനെട്ടാം പടിയ്ക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരുകയും ചെയ്തു.

video
play-sharp-fill

ശബരിമല സന്നിധാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ അവഗണിച്ച് ഭഗവാന്റെ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് കാത്തുനിന്നത്. മിഥുനമാസം 1-ന് (ജൂൺ 15-ന്) രാവിലെ അഞ്ച് മണിയോടെ നട തുറക്കുന്നതാണ്. ആദ്യദിവസം മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.

ഈ പൂജകൾക്ക് പുറമേ, ദിവസേന ദീപാരാധനയ്ക്ക് ശേഷമായി പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും. മിഥുനമാസ പൂജകൾക്ക് സമാപനമായ, ജൂൺ 19-ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. ഭക്തർക്കായി സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group