അഞ്ച് ദിവസത്തെ മിഥുനമാസ പൂജകള്‍; ശബരിമല നട നാളെ തുറക്കും

Spread the love

കോട്ടയം: അഞ്ച് ദിവസത്തെ മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും നാളെയില്ല.

video
play-sharp-fill

മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്ന ശേഷം നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പതിവു ചടങ്ങുകള്‍ നടക്കും. ദിവസവും വൈകീട്ട് പടി പൂജയുണ്ട്.

19നു രാത്രി 10നു പൂജകള്‍ പൂർത്തിയാക്കി നടയടയ്ക്കും. ദർശനത്തിനു www.sabarimalaonline.org പോർട്ടല്‍ വഴി വെർച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group