
ശബരിമല തീർത്ഥാടന ക്രമീകരണത്തിൽ കടുത്ത വീഴ്ച: ഹിന്ദു ഐക്യവേദി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 10 ദിവസം മാത്രം ശേഷിക്കെ തീർത്ഥാടന ക്രമീകരണം ഒരുക്കുന്നതിൽ കടുത്ത വീഴ്ചയാണ് സർക്കാരും ദേവസ്വം ബോർഡും വരുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഇ.എസ് ബിജു ആരോപിച്ചു.
പ്രളയം നാശം വിതച്ച പമ്പയിലും, തീർത്ഥാടന ബേസ് ക്യാമ്പായ നിലയ്ക്കലിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. കുടിവെള്ളം, പ്രാഥമിക കാര്യനിർവ്വഹണത്തിനുള്ള ശൗചാലയങ്ങൾ, വി രി വ യ്ക്കാനുള്ള സൗകര്യങ്ങൾ, പമ്പാ സ്നാനം, ബലി എന്നിവയ്ക്കുള്ള സൗകര്യങ്ങൾ, അന്നദാനം എന്നിവ സജ്ജമാക്കണം. വറ്റി വരണ്ട പമ്പയിൽ ഡാമുകൾ തുറന്നു വിട്ട് ജലം എത്തിച്ചാലും പമ്പയിൽ പടി കെട്ടകൾ നിർമ്മിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലാത്തതിനാൽ പമ്പാ സ്നാനം, ബലി സമർപ്പണം എല്ലാം താളം തെറ്റും
കുടിവെള്ളത്തിനായി വാട്ടർ കിയോസ് കുകൾ സ്ഥാപിക്കുന്നതിനും, നടപടി സ്വീകരിച്ചിട്ടില്ല.
സന്നിധാനത്ത് ബാത്ത് റൂമുകൾ, ശുിചി മുറികൾ എന്നിവ പ്രവർത്തനസജ്ജമാക്കുകയോ, ജലലഭ്യത ഉറപ്പു വരുത്തു വാനോ തയ്യാറായിട്ടില്ല.പ്രതിവർഷം 20 ശതമാനം തീർത്ഥാടകവർദ്ധനവ് രേഖപ്പെടുത്തുന്ന തീർത്ഥാടന കാലയളവിൽ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ വിവിധ വകുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പ്രഖ്യാപനങ്ങളിലും, ക്രമീകരണങ്ങൾ സർക്കാർ ഫയലുകളിലും മാത്രമായി ഒതുങ്ങുകയാണെന്ന് ഇ.എസ്.ബിജു പറഞ്ഞു.
ബെയ്ലി നടപ്പാലം,തീർത്ഥാടന ക്രമീകരണത്തിന് കേന്ദ്ര സഹായം എന്നീ ആവശ്യങ്ങളിൻമേൽ കേന്ദ്ര സർക്കാരിന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖേന ഹിന്ദു ഐക്യവേദി നൽകിയ നിവേദനം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.കേരള സർക്കാരും, ദേവസ്വം ബോർഡും ദുരഭിമാനം വെടിഞ്ഞ് ഈ ആവശ്യം കേന്ദ്ര സർക്കാർ മുമ്പാകെ ഉന്നയിക്കണമെന്നും ഇ.എസ്.ബിജു ആവശ്യപ്പെട്ടു.