ശബരിമല പാതയിൽ മരക്കൂട്ടത്ത് വൻമരം ഒടിഞ്ഞു വീണു ; പത്ത് തീർത്ഥാടകർക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖിക

പത്തനംതിട്ട : ശബരിമല മരക്കൂട്ടത്ത് അർധരാത്രി മരം ഒടിഞ്ഞ് വീണ് 10 തീർത്ഥാടകർക്ക് പരിക്ക്.ഗുരുതരമായി പരുക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തേക്കുറിച്ച് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ റിപ്പോർട്ട് തേടി.മരക്കൂട്ടം ചന്ദ്രനന്ദൻ റോഡിലായിരുന്നു അപകടം.ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരുടെ മുകളിലേക്ക് മരത്തിന്‌റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആന്ധ്രാ സ്വദേശികളായ രാമേശ്വര ലിംഗ റാവു,സതീഷ്, രാമു,പത്തനംതിട്ട ചിറ്റാർ സ്വദേശി അനിൽകുമാർ ,മലപ്പുറം തിരൂർ സ്വദേശി പ്രേമൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്‌നാട് സ്വദേശി ശ്രീനു,ആന്ധ്രാ സ്വദേശികളായ രഘുപതി,ഗുരുപ്രസാദ്,എന്നിവരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ദേശീയ ദുരന്ത ന്വാരണ സേന, ഫയർ ഫോഴ്‌സ്, പൊലീസ് സേനാംഗങ്ങൾ എന്നിവർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group