play-sharp-fill
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പിലാക്കണം ; ജസ്റ്റിസ് നരിമാൻ

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പിലാക്കണം ; ജസ്റ്റിസ് നരിമാൻ

 

സ്വന്തം ലേഖകൻ

ന്യൂ ഡൽഹി : ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പിലാക്കണമെന്ന് ജസ്റ്റിസ് നരിമാൻ. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി നടപ്പിലാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് ജസ്റ്റിസ് നരിമാൻ ഇക്കാര്യം പറഞ്ഞത്.

ശബരിമല വിഷയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് നരിമാൻ രോഷത്തോടെ ശബരിമല കേസിനെപ്പറ്റി സംസാരിച്ചത്. വിധിയിൽ ഔചിത്യത്തോടെ ഇടപെടാൻ കേന്ദ്രസർക്കാരിനെ ശാസിക്കുന്നതിന് തുല്യമായിട്ടാണ് ജസ്റ്റിസ് നരിമാന്റെ പ്രതികരണത്തെ കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയുടെ ഉത്തരവിനെ തമാശയായി കാണരുതെന്നും വിധിയോട് കളിക്കരുതെന്നും അദ്ദേഹം സോളിസിറ്റർ ജനറലിനോട് അപ്രതീക്ഷിതമായി പ്രതികരിച്ചത്. പുനഃപരിശോധനാ ഹർജികൾ പരിശോധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂടിനൊപ്പം വിയോജന വിധിയിൽ ഒപ്പുവെച്ചതാണ് ജസ്റ്റിസ് നരിമാൻ. ഭിന്ന വിധി വായിച്ചു നോക്കാനും ജസ്റ്റിസ് നരിമാൻ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു

Tags :