
സംഘപരിവാറിൽ നിന്ന് സുരക്ഷ തേടി ബിന്ദുവും കനകദുർഗയും ഇന്ന് സുപ്രീം കോടതിയിൽ; സുപ്രീം കോടതിയിൽ ഇരുവർക്കും വേണ്ടി ഹാജരാകുന്നത് കോടികൾ വിലയീടാക്കുന്ന അഭിഭാഷകർ: സാധാരണക്കാരായ യുവതികൾക്ക് കോടതിയിലൊഴുക്കാൻ കോടികൾ എവിടെ നിന്ന്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനുവരി രണ്ടിന് വിവാദ വഴിയിലൂടെ ശബരിമല ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും സംഘപരിവാർ ഭീഷണി. സംഘപരിവാറിന്റെ ഭീഷണിയെ തുടർന്ന് ഇരുവരും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ ഇരുവർക്കും വേണ്ടി കോടികൾ വിലയുള്ള അഭിഭാഷകരാണ് കോടതിയിൽ ഹാജരാകുന്നത്. തികച്ചും സാധാരണക്കാരായ ഇരുവർക്കും കോടതിയിൽ പ്രമുഖ അഭിഭാഷകർക്ക് നൽകാൻ കോടികൾ എവിടെ നിന്നു ലഭിക്കുന്നു എന്ന ചോദ്യമാണ് സാധാരണക്കാർ ഉയർത്തുന്നത്. മാവോയിസ്റ്റ് സംഘങ്ങളും ദേശവിരുദ്ധ ശക്തികളും ബിന്ദുവിനും കനകദുർഗയ്ക്കും പിന്നിലുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
കനകദുർഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികൾ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ശബരിമലയിൽ സന്ദർശനത്തിനു ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരുവരും സുപ്രീം കോടതിയിൽ ഹർജി നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയിൽ സന്ദർശനം നടത്തിയത്. അതിന് ശേഷം കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹർജിയിൽ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ശുദ്ധിക്രിയ നടത്തിയ ക്ഷേത്രം തന്ത്രിക്കെതിരെ കോടതിയ ലക്ഷ്യനടപടിയെടുക്കണമെന്നും യുവതികൾ ആവശ്യപ്പെട്ടു.
മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് ഹർജി സമർപ്പിച്ച കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. വധഭീഷണി അടക്കം നിലനിൽക്കുന്നതിനാൽ മുഴുവൻസമയ സുരക്ഷ വേണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികൾ വരുന്നതിനാൽ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണ്.
ജനുവരി രണ്ടിന് പുലർച്ചെ കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത് വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. വിഐപി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയ യുവതികൾ ദർശനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവിടുകയും സംഭവം വലിയ പ്രതിഷേധം വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. തുടർന്ന് തന്ത്രി നടത്തിയ ശുദ്ധികലശത്തെുയും ഇരുവരും ചോദ്യം ചെയ്തിട്ടുണ്ട്. സിവിൽ ക്രിമിനൽ കോടതിയലക്ഷ്യമാണ് തന്ത്രിയുടെ നടപടി. കോടതി വിധി ഇതുവരെയും നടപ്പാക്കിയില്ലെന്നതിന് തെളിവാണ് ശുദ്ധിക്രിയ. തന്ത്രിയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനം ആണെന്നും അയിത്തത്തിനെതിരെയുളള ഭരണഘടനാ അവകാശത്തെയാണ് അത് ചോദ്യം ചെയ്തതെന്നും പറയുന്നു.
ദളിത് ആയ തന്നെ ശുദ്ദി ക്രിയയിലൂടെ തന്ത്രി അപകീർത്തിപ്പെടുത്തി എന്ന് ഹർജിയിൽ ബിന്ദു ആരോപിച്ചിട്ടുണ്ട്. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അല്ല സന്ദർശനം നടത്തിയത്. സ്ത്രീയെന്ന രീതിയിൽ ഉള്ള പൗരാവകാശം ആണ് വിനിയോഗിച്ചത്. ജീവന് ഭീഷണിയുള്ളതിനാൽ ഒളിവിൽ കഴിയേണ്ടി വന്നു. വീണ്ടും സമാധാനപരമായി ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്നും ഹർജിയിൽ പറയുന്നു.തന്ത്രിയുടെ നടപടി യുവതികളെ അവമതിക്കുന്നതായിരുന്നെന്നും ഇനിയും അത്തരം ഒരു സാഹചര്യം ഉണ്ടായാൽ ശുദ്ധിക്രിയ നടത്തരുതെന്ന് നിർദേശം നൽകണമെന്നുമാണ് ഹർജിയിൽ യുവതികൾ ആവശ്യപ്പെട്ടിരിക്കുന്നത്.