ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം :മന്ത്രി കെ. രാധാകൃഷ്ണൻ: ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും മന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നില്‍ യു.ഡി.എഫും സംഘ പരിവാറും ആകാമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ആരോപിച്ചു. മണിക്കൂറുകള്‍ ക്യുനിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. ഇതിലും കൂടുതല്‍ ഭക്തര്‍ മുൻപും ശബരിമലയില്‍ വന്നിട്ടുണ്ട്. പ്രതിഷേധം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. പ്രതിഷേധം ആസൂത്രിതമെന്നും മന്ത്രി പറഞ്ഞു.

ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും വിശ്വാസത്തെ വോട്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. ഹൈകോടതി നിര്‍ദേശിച്ച കാര്യങ്ങളെല്ലാം ശബരിമലയില്‍ നടപ്പാക്കിയിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാഥാര്‍ഥ്യം മനസിലാക്കാതെ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കമാണിതെന്നും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തെരഞ്ഞെടുപ്പില്‍ ചൂഷണം ചെയ്യാൻ ചിലര്‍ ശ്രമിക്കുകയാണെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.