അയ്യപ്പന്റെ പേരിൽ വോട്ട് അഭ്യർത്ഥന: സുരേഷ് ഗോപി കുടുങ്ങും: നടപടി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശം അനുസരിച്ച്

അയ്യപ്പന്റെ പേരിൽ വോട്ട് അഭ്യർത്ഥന: സുരേഷ് ഗോപി കുടുങ്ങും: നടപടി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശം അനുസരിച്ച്

സ്വന്തം ലേഖകൻ

തൃശൂർ: ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ നടപടി ഉറപ്പാകും. അയ്യപ്പന്റെ പേരിൽ വോട്ട് പിടിക്കാ്ൻ ഇറങ്ങിയ സുരേഷ് ഗോപിയ്‌ക്കെതിരെ നടപടി ശുപാർശ ചെയ്ത് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ. നടപടി സംബന്ധിച്ചു ശുപാർശ ചെയ്ത റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്ക്ക് അയച്ചു നൽകിയതായി തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.
അയ്യപ്പന്റെ പേരിൽ വോട്ട് പിടിക്കുന്നതിനായി കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിലാണ് സുരേഷ് ഗോപി വികാര നിർഭരനായി പൊട്ടിത്തെറിച്ചത്. എന്നാൽ, ഇതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ, ജില്ലാ കളക്ടറെയും തിരഞ്ഞെടുപ്പ് അധികൃതരെയും അടക്കമുള്ളവരെ അധിക്ഷേപിക്കാനാണ് സംഘപരിവാർ ശ്രമിച്ചത്. കളക്ടർ അനുപമയുടെ ഫെയ്‌സ്ബുക്ക് പേജിൽ സംഘപരിവാർ ആക്രമണം നടത്തുകയും ചെയ്തു.
ഇതിനിടെ സംഘപരിവാറിന്റെ ഭാഗമായി നിന്നു കൊണ്ട് നടത്തിയ പ്രസ്താവനയിൽ സുരേഷ് ഗോപി വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്തു. ജില്ലാ കളക്ടർക്ക് സുരേഷ് ഗോപി വിശദീകരണം നൽകിയെങ്കിലും, ഈ വിശദീകരണം കൃത്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയ്‌ക്കെതിരെ കമ്മിഷൻ നടപടിയെടുക്കാനൊരുങ്ങുന്നത്. ദൈവത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ്. ഇത് അറിഞ്ഞു കൊണ്ടു തന്നെയാണ് സുരേഷ് ഗോപി ഇക്കുറി അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചത്.