video
play-sharp-fill

45 മീറ്ററില്‍ റണ്‍വേ…! ഏറ്റെടുക്കുന്നത് 2570 ഏക്കര്‍; വരുന്നു കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം; ശബരി വിമാനത്താവളം സ്ഥലമെടുപ്പ് നടപടികളിലേക്ക്; റീ സര്‍വേ നടപടികള്‍ അടുത്ത മാസം ആരംഭിക്കും

45 മീറ്ററില്‍ റണ്‍വേ…! ഏറ്റെടുക്കുന്നത് 2570 ഏക്കര്‍; വരുന്നു കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം; ശബരി വിമാനത്താവളം സ്ഥലമെടുപ്പ് നടപടികളിലേക്ക്; റീ സര്‍വേ നടപടികള്‍ അടുത്ത മാസം ആരംഭിക്കും

Spread the love

കോട്ടയം: ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളം സ്ഥലമെടുപ്പ് നടപടികളിലേക്ക്.

സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതിക്കു പുറമേ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചതോടെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായത്.
വ്യക്തികളില്‍ നിന്നുള്‍പ്പെടെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ റീ സര്‍വേ നടപടികള്‍ അടുത്ത മാസം ആരംഭിക്കും.

ഇതിനായി റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് ഏരുമേലിയിലോ കാഞ്ഞിരപ്പള്ളിയിലോ തുറക്കും. നഷ്ടപരിഹാരം നിശ്ചയിച്ച്‌ സ്ഥലം ഏറ്റെടുക്കല്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിവരം ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് നോട്ടീസ് നല്‍കും. കൃഷി ഭൂമി, തരിശിടം, വീട്,? മരങ്ങള്‍ തുടങ്ങിയവയുടെ വില ഇനം തിരിച്ച്‌ നിശ്ചയിക്കും. തര്‍ക്കപരിഹാരത്തിന് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ ഹിയറിംഗിന് ശേഷമകും നഷ്ടപരിഹാരം നിശ്ചയിക്കുക.

കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനു വേണ്ടി സ്റ്റുപ്പ് എന്ന ഏജന്‍സിയാണ് വിശദ പദ്ധതി രേഖ തയ്യാറാക്കുന്നത്. നാലു കോടി രൂപയാണ് ചെലവ്. മണിമല, ഏരുമേലി തെക്ക് വില്ലേജുകളിലായി വിവര ശേഖരണം പൂര്‍ത്തിയായി. ഡി.പി.ആര്‍. കെ.എസ്.ഐ.ഡി.സിക്കു നല്‍കും. അവര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറും. മന്ത്രാലയം അംഗീകരിക്കുന്നതോടെ പദ്ധതി നടത്തിപ്പിന്റെ ഘട്ടമാകും.