video
play-sharp-fill

ശബരിമല പോരാളികൾക്ക് കൂടുതൽ പണികളുമായി സർക്കാർ: കേസിൽ പെട്ടവർക്കെതിരെ ക്രിമിനൽ നടപടി നിയമം 107 വകുപ്പ് പ്രകാരം കരുതൽ തടങ്കൽ നടപടികൾ തുടങ്ങി;  പിണറായി സർക്കാർ വേട്ടയാടലിൽ ഉറച്ചുതന്നെ: മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ സംഘം

ശബരിമല പോരാളികൾക്ക് കൂടുതൽ പണികളുമായി സർക്കാർ: കേസിൽ പെട്ടവർക്കെതിരെ ക്രിമിനൽ നടപടി നിയമം 107 വകുപ്പ് പ്രകാരം കരുതൽ തടങ്കൽ നടപടികൾ തുടങ്ങി; പിണറായി സർക്കാർ വേട്ടയാടലിൽ ഉറച്ചുതന്നെ: മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ സംഘം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല മണ്ഡലകാലത്ത് നാമജപം അൻപതിനായിരത്തിൽപരം കേസുകളെടുത്തതിൽ പെട്ടവരെ വീണ്ടും കുടുക്കാൻ സർക്കാർ. ഓരോ കേസിൽ പെട്ടവർക്കും ഓരോ കേസ് എന്ന നിലയ്ക്ക് ക്രിമിനൽ നടപടി നിയമം 107-ആം വകുപ്പനുസരിച്ച് നടപടികൾ സ്വീകരിച്ചിരിക്കുകയാണ് സർക്കാർ.

ക്രിമിനൽ നിയമം 107 ആം വകുപ്പനുസരിച്ച് സമാധാന ലംഘനം നടത്താനിടയുള്ളവരെ സമാധാന പരിപാലനത്തിനുള്ള ബോണ്ട് കെട്ടിക്കുന്നതിന് സബ്ഡിവിഷണൽ മജിസ്ട്രേട്ടിന് നടപടി സ്വീകരിക്കാം. ഈ നടപടി സർക്കാർ നിർദ്ദേശാനുസരണം പോലീസാണ് പ്രകാരമാണിത് കൂട്ടത്തോടെ ശബരിമല ശരണം വിളി ഘോഷ സമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ നിലവിലിരിക്കുന്ന കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തവർക്കെതിരെ ഒരു കാരണവുമില്ലാതെ വീണ്ടും നടപടി സ്വീകരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ശബരിമല കർമ്മസമിതി പ്രമുഖനും കൂടിയായ അഡ്വ.എൻ.ശങ്കർ റാം അഭിപ്രായപ്പെട്ടു.ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി കൂടിയായ മനുഷ്യാവകാശ സംഘം നേതാവ് അഡ്വ. ബി. അശോക്, ജില്ലാ അദ്ധ്യക്ഷൻ അഡ്വ.അനിൽ ഐക്കര, വി.ശ്രീനിവാസ് പൈ തുടങ്ങിയവർ ഇത്തരം നടപടികളിൽ നിന്ന് സർക്കാർ അടിയന്തിരമായി പിൻമാറണമെന്നാവശ്യപ്പെട്ടു.

നിലവിൽ കോട്ടയം സബ് ഡിവിഷണൽ കോടതിയിൽ മാത്രം ആയിരക്കണക്കിന് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ പ്രവർത്തകർ കൂടുതൽ സജീവമാകാതിരിക്കുന്നതിനുള്ള തന്ത്രമാണിതെന്നും വിലയിരുത്തപ്പെടുന്നു. ശബരിമല കർമ്മസമിതി സജീവമായി പ്രചരണ രംഗത്ത് വന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന പ്രചരണം നഷ്ടങ്ങളുണ്ടാക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്

മനുഷ്യാവകാശ ലംഘനത്തിനെതിരെ വിവിധ രീതിയിൽ പ്രതികരിക്കുന്നതിന് ശബരിമല കർമ്മസമിതി തീരുമാനമെടുക്കുമെന്ന് മനുഷ്യാവകാശ സംഘം പ്രവർത്തകർ പറഞ്ഞു.

ഇത്രയും കൂട്ടത്തോടെ 1O7 വകുപ്പ് പ്രകാരമുള്ള നടപടികൾ മുൻപ് ഒരു കാലത്തും ഉണ്ടായിട്ടില്ല. തന്നെയല്ല, ഓരോ കേസിലും പ്രത്യേകം ജാമ്യക്കാരെ വേണമെന്ന നിലപാടും ശബരിമല സമരക്കാരെ കുഴപ്പത്തിലാക്കുകയാണ്.