
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമല സന്നിധാനത്തുനിന്ന് മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ മാറ്റാൻ ദേവസ്വം ബോർഡിന്റെ നീക്കം. മാളികപ്പുറം ബിൽഡിംഗ് പൊളിച്ചു നീക്കുന്നതിനോടനുബന്ധിച്ച് ജൂലായ് 21-ന് മുമ്പ് മാധ്യമ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മുറികൾ ഒഴിയാൻ ബോർഡ് അറിയിച്ചു. മാളികപ്പുറം ബിൽഡിംഗ് പൊളിച്ചു നീക്കാൻ ശബരിമല മാസ്റ്റർ പ്ലാനിൽ നിർദേശിച്ചതിനെ തുടരർന്നാണ് പുതിയ നീക്കം. ആ കെട്ടിടത്തിനകത്താണ് മീഡിയ സെന്ററും പ്രവർത്തിക്കാറുള്ളത്.എന്നാൽ സന്നിധാനത്തിനു അടുത്തു തന്നെ സ്ഥലം അനുവദിക്കുന്നതിനു പകരം മീഡിയ സെന്റർ ദൂരേയ്ക്കു മാറ്റാണ് ബോർഡിന്റെ തീരുമാനം. യുവതീപ്രവേശന വിവാദമുൾപ്പെടെ സന്നിധാനത്തെ സംഭവങ്ങൾ മാധ്യമങ്ങൾ തത്സമയം പുറംലോകത്ത് എത്തിച്ചിരുന്നത് ബോർഡിനെയും പ്രതിരോധത്തിലാക്കിയൈന്നും ഇതു പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് വിമർശനം.