video
play-sharp-fill

Saturday, May 24, 2025
HomeUncategorizedദർശനത്തിനെത്തിയ 30കാരിയും 49കാരിയും പോലീസിന്റെ ഉപദേശം കേട്ട് ദർശനം വേണ്ടെന്ന് വെച്ചു; പോലീസ് ഉപദേശപ്പണി പഠിച്ചതിനാൽ...

ദർശനത്തിനെത്തിയ 30കാരിയും 49കാരിയും പോലീസിന്റെ ഉപദേശം കേട്ട് ദർശനം വേണ്ടെന്ന് വെച്ചു; പോലീസ് ഉപദേശപ്പണി പഠിച്ചതിനാൽ അവസരം നഷ്ടപ്പെട്ട് സംഘപരിവാറുകൾ

Spread the love


സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിൽ യുവതികൾ പ്രവേശിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. അതിന് സംഘപരിവാറുകാരോ പ്രതിഷേധക്കാരോ ഒന്നും വേണമെന്നില്ല. കേരളാ പൊലീസിലെ ഉപദേശികൾ മാത്രം മതി. ആദ്യമൊക്കെ ഇക്കാര്യത്തിൽ പിന്നോട്ടായ ഉപദേശികൾ ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ മികച്ചവരായി മാറിയിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തി പൊലീസിന്റെ ഉപദേശം കേട്ട് മനംമാറി ദർശനം ഇന്നലെ വേണ്ടെന്ന് വെച്ചത് അമ്പത് തികയാത്ത രണ്ട് യുവതികളാണ്.

മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന ആദ്യദിവസം നാൽപ്പൊത്തൊമ്പതുകാരി ദർശനത്തിനെത്തി. പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയെത്തിയ ഇവർ പ്രശ്നസാധ്യത മുൻനിർത്തി പിൻവാങ്ങി. വിശാഖപട്ടണം സ്വദേശിയായ ഇവർ ഭർത്താവിനോടും മകനോടുമൊപ്പം ഇരുമുടിയില്ലാതെയാണ് ഞായറാഴ്ച വൈകീട്ട് പമ്പയിലെത്തിയത്. രേഖകൾപ്രകാരം 49 വയസ്സാണെങ്കിലും തനിക്ക് 50 വയസ്സായെന്ന് ഇവർ പൊലീസിനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. ഭർത്താവും മകനും ദർശനം നടത്തി. ഇവരെ കൂടാതെ കർണാടക സ്വദേശിയായ മുപ്പതുകാരി പമ്പയിലെത്തിയെങ്കിലും അവർക്ക് മലകയറാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല. മലകയറുന്ന അമ്മയ്ക്ക് കൂട്ടായെത്തിയ ഇവർ സ്വമേധയാ ഗാർഡ് റൂമിലെത്തുകയായിരുന്നു. ഇവർ പ്രതിഷേധം ഭയന്ന് കയറാതിരുന്നതായാണ് റിപ്പോർട്ട്. പമ്പാ ഗണപതിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു ഈ യുവതി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments