ശബരിമലയിലെ കൊടിമര മാറ്റവും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ കൊടിമരത്തിലെ അഷ്ടദിക്പാലക രൂപങ്ങളും കാണാനില്ല.

Spread the love

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും.
ഹൈക്കോടതി നിർദേശപ്രകാശം എസ്‌ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും മൊഴിയെടുത്തതിനു പിന്നാലെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭ്യമായത്.
ഈ സാഹചര്യത്തിലാണ് കൊടിമരവും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്.

ശബരിമലയില്‍ 2017ല്‍ പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് കൊടിമരം മാറ്റിസ്ഥാപിക്കുന്നത്.
പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന അഷ്ടദിക്പാലക രൂപങ്ങള്‍ എവിടെയാണെന്ന കാര്യത്തില്‍ ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ വ്യക്തമായില്ല.