
പത്തനംതിട്ട: സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയ മുന്‍ ചീഫ് സെക്രട്ടറി കെ.
ജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രൈവറ്റ്
സെക്രട്ടറി ആയിരുന്ന ജി. ബിനു തന്നെയാണ് കെ. ജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയും. സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്തായ ബിനു സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്.
ഓണം പൂജ തീര്‍ന്ന ദിവസം ശ്രീകോവിലില്‍ നിന്നു ദ്വാരപാലക ശില്‍പ പാളികള്‍ സ്‌പെഷല്‍ കമ്മിഷണര്‍ അറിയാതെ പോറ്റിക്ക് അഴിച്ചു കൊടുത്തതിനെപ്പറ്റി പി.എസ്. പ്രശാന്തിനെപ്പോലെ കൃത്യമായ അറിവുള്ള ഉദ്യോഗസ്ഥനാണ് ബിനു. നിലയ്‌ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കേ അന്നദാനത്തില്‍ വെട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓംബുഡ്‌സ്മാന്‍ ശിപാര്‍ശ ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദര്‍ശനത്തിനെത്തുന്ന സ്ത്രീകളോട് പരുഷമായി പെരുമാറിയതിനും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ദേവസ്വത്തിനു ലഭിച്ചിരുന്നു.
ഇയാളെ അടുത്ത കാലം വരെ സംരക്ഷിച്ചത് പി.എസ്. പ്രശാന്താണ്. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി മുഖം രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജി. ബിനുവിനെത്തന്നെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ജയകുമാര്‍ തയാറായത്.
രാഷ്‌ട്രീയാതീതന്‍ എന്ന പ്രതിച്ഛായയുണ്ടെന്ന് കരുതുന്ന പുതിയ പ്രസിഡന്റിനെക്കാണ്ട് സിപിഎമ്മിന്റെ രാഷ്‌ട്രീയ തീരുമാനങ്ങള്‍ തുടര്‍ന്നും നടപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ബിനുവിനെത്തന്നെ വീണ്ടും പ്രൈവറ്റ് സെക്രട്ടറി ആക്കിയത്.
സ്വര്‍ണക്കൊള്ളയില്‍ ആരോപണ വിധേയനായ മുന്‍ പ്രസിഡന്റിന്റെ ആരോപണ വിധേയനായ പ്രൈവറ്റ് സെക്രട്ടറിയെ തന്നെ കെ. ജയകുമാര്‍ നിയമിച്ചതില്‍ ഭക്തര്‍ പ്രതിഷേധത്തിലാണ്.



