
കൊച്ചി: മലയാളിയുടെ രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തിന് ദിശാബോധം പകർന്ന സാനുമാഷിന് വിടചൊല്ലി കേരളം.
ഞായറാഴ്ച വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
കലാ,സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് എം കെ സാനുവിന് അന്ത്യോപചാരമർപ്പിക്കാൻ കാരിക്കാമുറി ക്രോസ്റോഡിലെ വസതിയായ ‘സന്ധ്യ’യിലും തുടർന്ന് ടൗണ്‍ ഹാളിലും ഒഴുകിയെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിമാരും ജനപ്രതിനിധികളും ശിഷ്യഗണങ്ങളും പ്രണാമം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു. ശനിയാഴ്ച വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 25 ന് വീട്ടില്‍ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തില്‍നിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യം.