
സ്വന്തം ലേഖകൻ
കോട്ടയം: ശാസ്ത്രി റോഡിൽ നിന്നും കുര്യൻ കുര്യൻ ഉതുപ്പ് റോഡിലേയ്ക്കുള്ള വഴിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്. കഞ്ഞിക്കുഴി റബർബോർഡിനു സമീപം തടത്തിൽ ഹൗസിൽ റോൺസിനാണ് (24) ഗുരുതരമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. കുര്യൻ ഉതുപ്പ് റോഡിൽ നിന്നും ലോഗോസ് ഭാഗത്തേയ്ക്കു ബൈക്കിൽ വരികയായിരുന്നു റോൺസ്. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോൺസ് റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു റോൺസിനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റോൺസിനു പ്രഥമ ശുശ്രൂഷ നൽകി. സാരമായി പരിക്കുള്ളതിനാൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.



