
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. എസ്. ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.
ദക്ഷിണമേഖല ഐജി ജി.സ്പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതല നൽകി. എ. അക്ബറിനെ ക്രൈംബ്രാഞ്ച് ഐജിയായും ടി.നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. 5 അഡീഷനൽ എസ്പിമാർക്കും 114 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയില്‍ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അക്ബറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. എ.അക്ബര്‍ എറണാകുളം സ്വദേശിയാണ്.