ആറ് വർഷത്തെ റെക്കോർഡ്സ് ശ്രമങ്ങൾ; വേൾഡ് റെക്കോർഡ്സ് എഡ്യൂക്കേഷണൽ ബുക്കിൻ്റെ എക്സലൻസ് പുരസ്ക്കാരം ചങ്ങനാശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ പിതാവിൽ നിന്നും ഏറ്റുവാങ്ങി എസ് ശ്രീകാന്ത് അയ്മനം

Spread the love

അയ്മനം: വേൾഡ് എഡ്യൂക്കേഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ (WEBOR) വേൾഡ് എക്സലൻസ് പുരസ്ക്കാരം ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ പിതാവിൽ നിന്നും സ്വീകരിച്ച് എസ് ശ്രീകാന്ത് അയ്മനം.

video
play-sharp-fill

അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനത്തിൻ്റെ തുടർച്ചയായുള്ള ആറ് വർഷത്തെ റെക്കോർഡ്സ് ശ്രമങ്ങൾ മുൻനിർത്തിയാണ് വേൾഡ് റെക്കോർഡ് എക്സലൻസിൻ്റെ അംഗീകാരം.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെകോർഡ്സ് യൂണിയൻ പുരസ്ക്കാരം, ബ്രിട്ടീഷ് ലണ്ടൻ, യുഎൻ, യു.കെ ബുക്ക് ഓഫ് റെക്കോർഡ്സ് അടക്കം മുപ്പതിൽപ്പരം ലോക റെക്കോർഡ്സ് ബുക്കിൽ മലയാള കവിതയും ശ്രീനാരായണ ഗുരുദേവ കൃതികളും ചൊല്ലി പേര് എഴുതി ചേർത്ത ഈ യുവത്വം കലാസപര്യ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ നാട്ടിൻ പുറത്തുകാരൻ്റെ പരിമിതികളെ തൻ്റെ ഇച്ഛാശക്തികൊണ്ട് മറികടന്ന് യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ് ഈ യുവാവ്.