play-sharp-fill
എസ്. മണികുമാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

എസ്. മണികുമാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

2006-ലാണ് ജസ്റ്റിസ് മണികുമാർ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. മുൻപ് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.


മറ്റ് ഏഴ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെക്കൂടി നിയമിച്ചിട്ടുണ്ട്:ജസ്റ്റിസ് വിക്രം നാഥ് – ഗുജറാത്ത് ഹൈക്കോടതി, ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി – സിക്കിം ഹൈക്കോടതി, ജസ്റ്റിസ് ജെ കെ മഹേശ്വരി – ആന്ധ്രാ പ്രദേശ് ഹൈക്കോടതി, ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി – രാജസ്ഥാൻ ഹൈക്കോടതി, ജസ്റ്റിസ് അജയ് ലാംബ – ഗുവാഹത്തി ഹൈക്കോടതി, ജസ്റ്റിസ് രവിശങ്കർ ഝാ – പഞ്ചാബ് & ഹരിയാന ഹൈക്കോടതി, ജസ്റ്റിസ് എൽ നാരായണ സ്വാമി – ഹിമാചൽ പ്രദേശ് ഹൈക്കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group