റഷ്യൻ വിപ്ലവവും രണ്ട് ലോക മഹായുദ്ധങ്ങളും കണ്ടു; ഒന്നു കുളിച്ചത് 185-ാമത്തെ വയസ്സില്‍; ക്യാബെജ്, കുക്കുംബർ, ആപ്പിള്‍, ക്യാരറ്റ് എന്നിവയൊക്കെയാണ് ഇഷ്ടാഹാരം. 192 വയസ്സുള്ള ജോനാഥൻ എന്ന ആമയുടെ കഥ

Spread the love

സെന്റ്ഹെലൻ: ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ജീവിയായ ജോനാഥൻ എന്ന ആമയ്ക്ക് ഇപ്പോള്‍ വയസ്സ് 192. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും എല്ലാം കണ്ട ആമ മുത്തച്ഛൻ ജനിച്ചത് 1832 ലാണ്.

പോതുവേ ആയുർദൈർഘ്യം കൂടുതലുള്ള ജീവികളാണ് ആമകള്‍. ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡ് ജോനാഥന്റെ പേരിലാണ്. 52

വയസ്സുള്ളപ്പോഴാണ് ജോനാഥൻ ബ്രിട്ടന് കീഴിലുള്ള സെന്‍റ് ഹെലന്‍ ദ്വീപിലെ മൃഗശാലയിലെത്തുന്നത്.19-ാം നൂറ്റാണ്ടിന്‍റെ അവസാനമാണ് സീഷെല്‍സിലെ രാജാവ് സെന്‍റ് ഹെലന്‍സിലെ ഗവർണര്‍ക്ക് സമ്മാനമായി ജോനാഥനെ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

188 വയസ്സുവരെ ജീവിച്ച ടൂയി മലില എന്ന ആമയായിരുന്നു ഇതിനുമുൻപ് ഏറ്റവും പ്രായം കൂടിയ ജീവി എന്ന സ്ഥാനത്തിന് അർഹയായത്. മനുഷ്യരുമായി അടുത്തു പെരുമാറാൻ മടിയില്ലാത്ത ആമയപ്പൂപ്പന് പക്ഷേ പ്രായത്തിന്റേതായ ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. എങ്കിലും

വെറ്ററിനറി വിഭാഗം ജൊനാഥന് ആവശ്യമായ പോഷകാഹാരങ്ങളൊക്കെ മുറയ്ക്ക് നല്‍കാറുണ്ട്. ക്യാബെജ്, കുക്കുംബർ, ആപ്പിള്‍, ക്യാരറ്റ് എന്നിവയൊക്കെയാണ് ഇഷ്ടാഹാരം. ഭക്ഷണം, ഉറക്കം, ഇണചേരല്‍ ഇതൊക്കെ പ്രിയം. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ആമ മുത്തച്ഛനില്ല.

മറ്റു ജീവികളെ അപേക്ഷിച്ച്‌ ആമകള്‍ക്ക് പൊതുവേ ആയുർദൈർഘ്യം കൂടുതലാണ്. ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ആമ എന്ന ലോക റെക്കോർഡ് ടുയി മലില എന്ന ആമയുടെ പേരിലാണ്. 189 വയസ്സുവരെ ജീവിച്ച ശേഷം 1965ലാണ്‌ ടുയി മലില മരണപ്പെട്ടത്.

കൊല്‍ക്കത്തയിലെ അലിപോർ സുവോളജിക്കല്‍ ഗാർഡൻസില്‍ ഉണ്ടായിരുന്ന അദ്വൈത എന്ന ആമ 255 വർഷം ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. 2006 ലാണ് ഇത് മരണപ്പെട്ടത്. എന്നാല്‍ അദ്വൈതയുടെ ജീവിത കാലയളവ് സംബന്ധിച്ച്‌ സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് ലോക റെക്കോർഡ് നല്‍കപ്പെടാത്തത്.

∙ കുളിച്ചത് 185-ാം വയസ്സില്‍

കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന ജീവിയാണ് ആമ. എന്നാല്‍ 185 വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ച ശേഷമാണ് ജോനാഥനു വെള്ളംകാണാൻ ഭാഗ്യമുണ്ടായത്. ദ്വീപിലേക്ക് ബ്രിട്ടിഷ് രാജകുടുംബാംഗം സന്ദര്‍ശനത്തിനെത്തുമ്പോള്‍ കാണാനെത്തും എന്നതിനാലായിരുന്നു

ഒന്നു കുളിപ്പിച്ച്‌ വൃത്തിയാക്കാന്‍ ജോനാഥന്‍റെ മേല്‍നോട്ടക്കാരനായ ഡോ. ജോ. ഹോളിന്‍സ് തീരുമാനിച്ചത്. മൃഗശാലയില്‍ എത്തുന്നതിനു മുൻപുള്ള കാര്യം അറിയില്ലെന്നും ഇവിടെ എത്തിയ ശേഷം ജോനാഥന്‍ കുളിച്ചിട്ടില്ലെന്ന് ജോ ഹോളിന്‍സ് അവകാശപ്പെട്ടിരുന്നു.

ഒരു നൂറ്റാണ്ടിലേറെയായി കുളിക്കാത്തതു കൊണ്ട് പക്ഷികളുടെ കാഷ്ഠവും ചെളിയും എല്ലാം കൂടിച്ചേര്‍ന്ന് പുറന്തോടിന്‍റെ പുറത്ത് മറ്റൊരു പുറന്തോടു പോലെയായിരുന്നു. പ്രായം കുറേയായതിനാല്‍ പ്രത്യേക സോപ്പും ബ്രഷും ഉപയോഗിച്ചാണ് ജോനാഥനെ വൃത്തിയാക്കിയത്.

കുളി കഴിഞ്ഞപ്പോഴാണ് തോടിന് പുറത്തുള്ള വരകള്‍ പോലും തെളിഞ്ഞ് കണ്ടത്. ബ്രിട്ടിഷ് കോളനിയിലാണ് ജോനാഥന്റെ ജീവിതമെങ്കിലും ഒരു രാജകുടുംബാംഗം ജോനാഥനെ കാണാനെത്തുന്നത് അന്നാണ്