റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവം; പ്രതി ആഗിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഉത്തരവ് ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തെ തുടർന്ന്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതി ആഗിലിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ആണ്‍സുഹൃത്തിന്റെ ശാരീരിക പീഡനത്തെ തുടര്‍ന്ന് റഷ്യന്‍ യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആണ്‍സുഹൃത്തിൻ്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം.
സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കോഴിക്കോട് സ്വദേശിയായ ആഖിലുമായി പ്രണയത്തിലായ റഷ്യന്‍ യുവതി കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു കൂരാച്ചുണ്ടില്‍ എത്തിയത്. കാമുകനെ വിവാഹം കഴിക്കാനാണ് എത്തിയത്. നാട്ടിലെത്തിയാല്‍ വിവാഹിതരാകാമെന്ന ആഖിലിന്റെ വാക്കുവിശ്വസിച്ചാണ് ഇവര്‍ എത്തിയത്.

എന്നാല്‍, കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലായിരുന്നില്ല. നാട്ടിലെത്തിയപ്പോള്‍ ആഖിലിന്റെ മറ്റൊരു മുഖമാണ് അവള്‍ കണ്ടത്. ലഹരിക്ക് അടിമയായ ആഖില്‍ യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു.