റഷ്യൻ ചലച്ചിത്രമേളയില്‍ തിളങ്ങി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’; മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം; അവാർഡ് സംവിധായകൻ ചിദംബരം ഏറ്റുവാങ്ങി

Spread the love

ഡൽഹി: റഷ്യയിലെ കിനോബ്രാവോ അന്തർദേശീയ ചലച്ചിത്രമേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്സ്.

മികച്ച സംഗീതത്തിനുള്ള പുരസ്കാരം ചിത്രം സ്വന്തമാക്കി. ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിൻ ശ്യാമിനാണ് പുരസ്കാരം. അവാർഡ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം ഏറ്റുവാങ്ങി.

മത്സരവിഭാഗത്തില്‍ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. മത്സരേതര വിഭാഗത്തില്‍ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ്, എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആർ. എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്രമേള നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറ്റാലിയൻ നിരൂപകനും ചലച്ചിത്ര ചരിത്രകാരനും നിർമാതാവുമായ മാർകോ മുള്ളറാണ് ജൂറി അധ്യക്ഷൻ. ഇന്ത്യയില്‍നിന്ന് വിശാല്‍ ഭരദ്വാജ് ജൂറി അംഗമാണ്.