
ഷിങ്ടണ്‍: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിലുള്ളത് കടുത്ത ശത്രുതയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
താൻ പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീർണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നമെന്നും ട്രംപ് പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന അവകാശവാദത്തില്‍നിന്ന് ട്രംപ് പിൻവാങ്ങുന്നതിന്റെ സൂചന നല്‍കുന്നതാണ് പുതിയ പ്രസ്താവന.
ഞാൻ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് നിസ്സാരമായിരിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഇത് കൂടുതല്‍ കഠിനമായി മാറിയിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെലൻസ്കിയും പുതിനും തമ്മിലുള്ള വൈരം അഗാധമാണ്. പരസ്പരമുള്ള ശത്രുതമൂലം ശ്വാസംമുട്ടുന്ന സ്ഥിതിയിലാണ് അവർ. അതുകൊണ്ട് അവർക്ക് പരസ്പരം സംസാരിക്കാൻ പോലും കഴിയുന്നില്ല, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.