പുടിന്‍റെ തന്ത്രപരമായ നീക്കം..! ഹോര്‍മുസ് കടലിടുക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ; റഷ്യൻ കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് വെളിപ്പെടുത്തൽ

Spread the love

മോസ്കോ: ലോകവ്യാപാരത്തിന്‍റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് മിക്ക രാജ്യങ്ങള്‍ക്കും മുന്നില്‍ അടഞ്ഞുകിടക്കുമ്പോഴും തങ്ങള്‍ക്ക് പാത തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്.

video
play-sharp-fill

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകള്‍ക്ക് തടസപ്പെട്ടിരിക്കുകയാണെങ്കിലും റഷ്യൻ കപ്പലുകള്‍ക്ക് അവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗള്‍ഫിനുള്ളില്‍ നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ മേഖലയില്‍ ഗതാഗതം ദുഷ്കരമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ പാതയിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ വെളിപ്പെടുത്തല്‍ ആഗോളതലത്തില്‍ ചർച്ചയാകുന്നത്.