video
play-sharp-fill

കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയ റംസിയുടെ സഹോദരിയുടെ വയറ്റിൽ വളരുന്നത് കാമുകന്റെ ജീവൻ..! പൊലീസ് സ്റ്റേഷനിൽ കണ്ടത് കണ്ണീരണിയിക്കുന്ന കാഴ്ചകൾ; അവൾ കുഞ്ഞിനെയും അമ്മയെയും ഉപേക്ഷിച്ചു പോയതിനു കാരണങ്ങൾ ഇങ്ങനെ

കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയ റംസിയുടെ സഹോദരിയുടെ വയറ്റിൽ വളരുന്നത് കാമുകന്റെ ജീവൻ..! പൊലീസ് സ്റ്റേഷനിൽ കണ്ടത് കണ്ണീരണിയിക്കുന്ന കാഴ്ചകൾ; അവൾ കുഞ്ഞിനെയും അമ്മയെയും ഉപേക്ഷിച്ചു പോയതിനു കാരണങ്ങൾ ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോകാൻ റംസിയുടെ സഹോദരിയെ പ്രേരിപ്പിച്ചത് യുവതിയുടെ ഉദരത്തിൽ വളരുന്ന ഭർത്താവിന്റെ ജീവൻ.
എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അനുനയിപ്പിച്ചു കൊണ്ട് പോകാൻ ഭർത്താവ് എത്തിയെങ്കിലും യുവതിയുടെ നിലപാടാണ് നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അൻസിയാണ് സ്വന്തം കുഞ്ഞിനെ പോലും കാണാൻ കൂട്ടാക്കാതെ കാമുകൻ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പം പോകണമെന്ന് നിർബന്ധം പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻസിയുടെ ഭർത്താവ് കുഞ്ഞുമായെത്തിയെങ്കിലും കാണാൻ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന നിർബന്ധത്തിൽ നിന്നും പിന്മാറാത്ത അൻസിയുടെ കാലു വരെ പിടിക്കാൻ ഭർത്താവ് തയ്യാറായി. എന്നാൽ അൻസി തന്റെ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.എന്നാൽ കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭർത്താവ് അൻസിയെ കൂടെക്കൊണ്ടു വരാനുള്ള ഉദ്യമത്തിൽ നിന്നും പിന്മാറിയത്.

കഴിഞ്ഞ 18 നാണ് അൻസിയെ കാണാതാകുന്നത്. തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് സ്വദേശി സഞ്ചുവുമായി ബന്ധമുണ്ടെന്ന് മനസിലായതോടെ മൂവാറ്റുപുഴയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.