ഹോട്ടലില്‍ കിട്ടുന്ന സോഫ്റ്റ് റുമാലി റൊട്ടി വീട്ടില്‍ ഉണ്ടാക്കിയാലോ? ആർക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ഹോട്ടലില്‍ കിട്ടുന്ന സോഫ്റ്റ് റുമാലി റൊട്ടി വീട്ടില്‍ ഉണ്ടാക്കിയാലോ? ആർക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഐറ്റം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

മൈദ – 3/4 കപ്പ്
ഗോതമ്ബ് – 1/4 കപ്പ്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – 1/4 ടീ സ്പൂണ്‍
പഞ്ചസാര – 1/2 ടീ സ്പൂണ്‍
ഇളം ചൂട് വെള്ളം – 3/4 കപ്പ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കാല്‍ കപ്പ് മൈദയിലേയ്ക്ക് കാല്‍ കപ്പ് ഗോതമ്ബ് പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയും ചേർക്കാം. ഇതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ ഉപ്പും മുക്കാല്‍ കപ്പ് വെള്ളവും ഒഴിച്ച്‌ മാവ് കുഴച്ചെടുക്കാം. മാവില്‍ നിന്ന് അല്‍പം വീതം എടുത്ത് ഉരുട്ടി കട്ടി കുറച്ച്‌ പരത്താം. ഒരു പാൻ അടുപ്പില്‍ വച്ച്‌ ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ റുമാലി റൊട്ടി വച്ച്‌ ഇരുവശങ്ങളും ചുട്ടെടുക്കാം. ശേഷം ചട്നിക്കൊപ്പം കഴിച്ചു നോക്കൂ.