video
play-sharp-fill

വഴക്ക് പറഞ്ഞ വീട്ടമ്മയെ ചെറുമകൻ കഴുത്ത് ഞെരിച്ചു പിടിച്ചു തള്ളി,ബഹളം വച്ചപ്പോൾ ചെവിയിൽ അടിച്ചു; യുവാവിന്റെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം

വഴക്ക് പറഞ്ഞ വീട്ടമ്മയെ ചെറുമകൻ കഴുത്ത് ഞെരിച്ചു പിടിച്ചു തള്ളി,ബഹളം വച്ചപ്പോൾ ചെവിയിൽ അടിച്ചു; യുവാവിന്റെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ചെറുമകന്റെ സ്വഭാവ ദൂഷ്യം ചോദ്യം വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകൾ ഫൗസിയയുടെ മകൻ സവാദ് (27)ആണ് പൊലീസ് പിടിയിലായത്.

ലഹരിക്ക് അടിമയായ യുവാവിന്റെ സ്വഭാവദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തിൽ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു. ചുമരിൽ ഇടിച്ച് വീണ റുഖിയ വേദന കൊണ്ട് ബഹളം വച്ചപ്പോൾ ചെവിയിൽ ശക്തിയായി അടിക്കുകയായിരുന്നു. ബോധരഹിതയായി വീണ് അൽപസമയത്തിനകം മരണം സംഭവിച്ചതായാണു നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോൾ സവാദ് തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ചെർപ്പുളശ്ശേരിയിൽ താമസിക്കുന്ന സവാദിന്റെ ഉമ്മ ഫൗസിയ ഉപദ്രവം ഭയന്നാണ് മകനൊപ്പം താമസിക്കാതിരുന്നത്. റുഖിയയുടെ പോസ്റ്റ് മോർട്ടം റപ്പോർട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേർത്ത് പരശോധിച്ചാലേ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു