play-sharp-fill
കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇരുവരേയും പ്രതിസന്ധിയിലാക്കി; ആകെ ലോക്ക് ഡൗണായി എന്ന സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചതിന് പിന്നാലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ റൂബി തൂങ്ങിമരിച്ചു; പ്രിയതമയുടെ വേര്‍പാട് താങ്ങാനാകാതെ സഖാവ് സുനിലും ജീവനൊടുക്കി; ‘വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’- എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ റൂബി അര്‍ത്ഥമാക്കിയത് എന്താകുമെന്ന് കണ്ടെത്താനാകാതെ പൊലീസ്; പാങ്ങപ്പാറയിലെ ഇരട്ട ആത്മഹത്യ നാടിന് നൊമ്പരമാകുന്നു

സ്വന്തം ലേഖകന്‍

കൊച്ചി: പ്രതിസന്ധികളെ തന്റേടത്തോടെ അഭിമുഖീകരിക്കുന്ന റൂബിയുടെ’വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’-എന്ന ഫേസ്ബുക്ക് പോസ്റ്റ് പതിവ് തമാശ ആയി മാത്രമേ സുഹൃത്തുക്കള്‍ കണ്ടുള്ളു. പക്ഷേ ആ വാക്കുകളില്‍ ഒളിച്ചിരുന്നത് സാമ്പത്തിക പ്രതിസന്ധിയുടേയും ജീവിത അനിശ്ചിതത്വങ്ങളുടേയും യാഥാര്‍ത്ഥ്യമായിരുന്നു എന്ന വിവരം മനസ്സിലാക്കിയപ്പോളേക്കും റൂബിയും പങ്കാളി സുനിലും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് സുനിലും ലിവിങ് ടുഗദര്‍ ജീവിത പങ്കാളി റൂബിയും താമസിച്ചിരുന്നത്. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

റൂബിയും സുനിലും നല്ല രീതിയിലാണ് കഴിഞ്ഞത്. ഇരുവരും സന്തോഷത്തിലുമായിരുന്നു. എന്നാല്‍ കോവിഡ് എത്തിയതോടെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇരുവരേയും പ്രതിസന്ധിയിലാക്കി.

റൂബി സ്വന്തം ഇഷ്ടപ്രകാരം മരിച്ചതാണെന്നതിന്റെ സൂചനകള്‍ എഴുത്തുകളിലൂടേയും മറ്റും പൊലീസിന് കിട്ടി കഴിഞ്ഞു. റൂബിയുടെ വേര്‍പാട് സഹിക്കാതെ സുനിലും ആത്മഹത്യ ചെയ്തു. രണ്ടു പേരും ആത്മഹത്യ ചെയ്തതു കൊണ്ടു തന്നെ യഥാര്‍ത്ഥ കാരണം കണ്ടെത്തുക പൊലീസിനും വെല്ലുവിളിയാണ്.

ഫേസ്ബുക്കിലെ മലയാളി കൂട്ടായ്മയായ ‘വേള്‍ഡ് മലയാളി സര്‍ക്കിളി’ല്‍ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് റൂബി പോസ്റ്റ് ഇട്ടിരുന്നു. ‘പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം’- എന്നായിരുന്നു റൂബി എഴുതിയത്.

മരിക്കുന്നതിന്റെ തലേന്ന് വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മയില്‍ നിന്ന് റൂബി സ്വയം പുറത്തുപോയതിനെയും സുഹൃത്തുക്കള്‍ ഗൗരവമായി എടുത്തില്ല. ‘ആകെ ലോക്ഡൗണായി’ എന്നുപറഞ്ഞ് ചില സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു.