കമ്പനി ഡിലർമാരു൦ റബ്ബർ ബോർഡ് ഉദ്യോഗസ്ഥരു൦ ഒത്തുകളിച്ച് റബർ വിലയിടിക്കാൻ നീക്കം: ടാപ്പിംഗ് നിർത്തിവയ്ക്കുന്നതിലേക്ക് റബ്ബർ കർഷകർ നീങ്ങുമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

Spread the love

കോട്ടയം: റബറിന് വിലയിടിക്കാൻ റബർ ബോർഡ് ബോധപൂർവം ശ്രമിക്കുകയാണന്ന് ആരോപണം. ഒരു ദയയും ഇല്ലാതെയാണ് ബോർഡ് പ്രവർത്തനം.

ഇന്ന് വിപണിയിൽ 195 രുപ വരെ കച്ചവടം നടന്നപ്പോൾ റബ്ബർ ബോർഡ് നിർണ്ണയിച്ച വില190 .കമ്പനി ഡിലർമാരു൦ റബ്ബർ ബോർഡ് ഉദ്യോഗസ്ഥരു൦ തമ്മിലുള്ള ഒത്തുകളി നിർബാധ൦ തുടരുകയാണ്

റബ്ബർ വില സദ്ദേശമായി മൊബൈൽ ഫോണുകളിലേക്ക് അയക്കുന്ന ആവധി വ്യാപാര ഏജന്റമാരു൦ ഇതിനു കൂട്ടുനിൽക്കുന്നു. ഈ മെസേജ് അടിസ്ഥാനമാക്കിയാണ് കച്ചവടക്കാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകരിൽ നിന്ന് ഷീറ്റ് വാങ്ങുന്നത്. ഇതേ അവസ്ഥയാണ് തുടരുന്നതെകിൽ വേനൽക്കാല

ടാപ്പിങ്ങ് നിർത്തി വെയ്ക്കുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് റബ്ബർ കർഷകർ നീങ്ങുമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു