
കോട്ടയം: റബ്ബർ കൃഷിയുടെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്ന സെമിനാർ ട്രാവൻകൂർ മാനേജ്മെൻ്റ് അസോസിയേഷൻ ഫെബ്രുവരി 28-ന് കോട്ടയം ഹോട്ടൽ ഐഡയിൽ
സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കുന്ന സെമിനാറിൽ റബ്ബർ കൃഷിയുടെ വിവിധ മേഖലകളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
“റബ്ബറിൻറെ ഭാവി” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ റബ്ബർ കൃഷിയുടെ സമഗ്ര അവലോകനം, റബ്ബർ കൃഷി ലാഭകരമാക്കുന്നതിനുള്ള നൂതന രീതികൾ, സംസ്കരണവും

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിപണനവും, റബ്ബർ വിലയും വിപണനവും, റബ്ബർ കൃഷിയിലെ പരിണാമം, റബ്ബർ ഉത്പന്നങ്ങളുടെ വൈവിധ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്‌ധർ ക്ലാസുകൾ നയിക്കും.
ചെറുകിട, ഇടത്തരം റബ്ബർ കർഷകർ, റബ്ബർ സംസ്കരണ യൂണിറ്റുകൾ എന്നിവയിൽ നിന്നുള്ളവർ സെമിനാറിൽ പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഓരോ സെഷനും നയിക്കും.
സമാപന സമ്മേളനത്തിൽ കോട്ടയം എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ് എന്നിവർ പങ്കെടുക്കും.
റബ്ബർ കർഷകർക്ക് പുതിയ അറിവുകൾ നേടാനും വിദഗ്‌ധരുമായി സംവദിക്കാനും സെമിനാർ അവസരമൊരുക്കും. താല്പര്യമുള്ളവർക്ക് സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.



