റബറിനും കുരുമുളകിനും ഡിമാന്റ് വർധിച്ചു: വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ: കുരുമുളക് വില 700 കടന്നേക്കും

Spread the love

കോട്ടയം: ഒരാഴ്ചക്കുള്ളില്‍ റബർ വില കിലോക്ക് പത്തു രൂപ ഉയർന്നു. കാലാവസ്ഥ മാറ്റം മൂലം ടാപ്പിംഗ് നിലച്ചതോടെ അന്താരാഷ്ട്ര വില കൂടിയതും റബർ ലഭ്യത കുറഞ്ഞതുമാണ് അനുകൂലമായത്.

video
play-sharp-fill

വാങ്ങല്‍ കൂടിയതോടെ ഉയർന്ന വിലയില്‍ വാങ്ങാൻ ടയർ കമ്പനികള്‍ നിർബന്ധിതരായി. ഇതോടെ ഏറെക്കാലത്തിനു ശേഷം ആഭ്യന്തര വില 200 രൂപയിലെത്തി. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 200 രൂപയും അന്താരാഷ്ട്ര വില ബാങ്കോക്ക് 201 രൂപയുമാണ്.

അന്താരാഷ്ട വില (കിലോക്ക്)
ചൈന -209 രൂപ
ടോക്കിയോ -205 രൂപ
ബാങ്കോക്ക് -201രൂപ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരുമുളകിന് ഡിമാൻഡ് ഏറുന്നു
ഉത്തരേന്ത്യയില്‍ തണുപ്പ് കൂടിയതോടെ ഹൈറേഞ്ച് കുരുമുളകിന് ഡിമാൻഡേറി. ഇതോടെ കിലോക്ക് വില ആറ് രൂപ ഉയർന്നു. വിളവെടുപ്പ് ആരംഭിക്കാത്തതിനാല്‍ ആവശ്യത്തിനു ചരക്കു ലഭ്യമല്ല .

വില കിലോക്ക് 700 രൂപ കടക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കാലാവസ്ഥാ വ്യതിയാനത്തില്‍ ഉത്പാദനം 40 ശതമാനം കുറഞ്ഞതിനാല്‍ ഉയർന്ന വിലയുടെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല .

മറ്റ് ഉത്പാദക രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ നിരക്ക് ഉയർന്നു നില്‍ക്കുന്നതിനാല്‍ കുരുമുളക് കയറ്റുമതി സാദ്ധ്യത കുറഞ്ഞു.
അന്താരാഷ്ട്ര വില (ടണ്ണിന്)
ഇന്ത്യ—–8050 ഡോളർ
വിയറ്റ്നാം —ടണ്ണിന് 6800 ഡോളർ
ഇന്തോനേഷ്യ —–7000 ഡോളർ
ബ്രസീല്‍—– 6300 ഡോളർ