മഴ വില്ലനായി;റബര്‍ വില 200ന് താഴേക്ക്; കുരുമുളകിന് മുന്നേറ്റം

Spread the love

കോട്ടയം: ഇടവിട്ടുള്ള മഴ ടാപ്പിംഗിനെ ബാധിച്ചതോടെ .ഉത്പാദനം കുറഞ്ഞു. അന്താരാഷ്ട്ര വിലയിലെ ഇടിവ് മുതലെടുത്ത് റബർ കമ്പനികൾ തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് വ്യാപാരികൾ റബർ വാങ്ങാൻ താത്പര്യം കാണിച്ചതും വിനയായി. വിദേശ റബർ ഇറക്കുമതിക്കുള്ള തന്ത്രമാണ് ടയർലോബിയുടേത്.

രണ്ടു മാസത്തിനിടെ കിലോയ്ക്ക് 37 രൂപയാണ് കുറഞ്ഞത്. സംസ്‌കരണചെലവ് കൂടിയതോടെ കര്‍ഷകര്‍ ലാറ്റക്‌സിനോടാണ് താത്പര്യം കാട്ടുന്നത്.

ആര്‍.എസ്.എസ് ഫോറിന് വ്യാപാരി വില 178 രൂപയായി. റബര്‍ ബോര്‍ഡ് വില 186 രൂപയിലേക്കും ഒട്ടുപാലിന് 110രൂപയിലേക്കും താഴ്ന്നു. അമേരിക്കയിലെ തീരുവ വര്‍ദ്ധനയും ചൈന വാങ്ങല്‍ കുറച്ചതും തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കവും വ്യാപാര മാന്ദ്യവും കുരുമുളക് വില ഇടിച്ചു . നവരാത്രി, ദീപാവലി ഉത്സവകാലത്ത് ഉണര്‍വ് പ്രതീക്ഷിച്ച ഹൈറേഞ്ച് കര്‍ഷകരെ നിരാശരാക്കി വില കിലോയ്ക്ക് 12 രൂപ കുറഞ്ഞു. രൂപയുടെ മൂല്യതകര്‍ച്ചയാണ് കുരുമുളക് കയറ്റുമതിയെ ബാധിച്ചത്.