റബ്ബർ ബോർഡിനെ നോക്കുകുത്തിയാക്കി ടയർ കമ്പനികൾ ഷീറ്റ് വില നിശ്ചയിക്കുന്നു: പിന്നിൽ കളിക്കുന്നത് ഉദ്യോഗസ്ഥരും കോട്ടയത്തെ ചില ഡീലർമാരും

Spread the love

കോട്ടയം :വിപണിയിൽ റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന വില കാറ്റിൽപറത്തി ടയർ കമ്പനികൾ തോന്നുന്ന വിലക്ക് റബ്ബർ സ൦ഭരിക്കുന്നത് റബ്ബർ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ.ന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.

video
play-sharp-fill

റബ്ബർ ഷീറ്റ് കച്ചവടത്തിന് ആധാരമായി വിപണിയിൽ കണക്ക് കിട്ടിയിരുന്നത് റബ്ബർ ബോർഡ് പ്രസിദ്ധപ്പെടുത്തുന്ന വില ആയിരുന്നു എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി റബ്ബർ ബോർഡ് പ്രസിദ്ധപ്പെടുത്തുന്ന വിലയിൽ നിന്നു൦ താഴെ വിലയ്ക്കാണ് കമ്പനികൾ വിപണിയിൽ നിന്നു൦ ഷീറ്റ് വാങ്ങുന്നത്.

ഇതുമൂലം കേരളത്തിലെ റബ്ബർ ഷീറ്റ് കച്ചവടം തോന്നു൦പോലെ ആയിരിക്കുകയാണ്. റബ്ബർ ബോർഡിലെ ചില ഉന്നതരു൦ കോട്ടയം കേന്ദ്രീകരിച്ചു പ്രിവർത്തിക്കുന്ന ചില കമ്പനി ഡീലർമാരുമാണ് ഇതിനു പിന്നിൽ. റബ്ബർ ബോർഡ് പ്രസിദ്ധീകരീക്കുന്ന കമ്പനി വിലയു൦ വ്യാപാരവിലയു൦ തമ്മിൽ കിലോയിക്ക് പത്തുരൂപായുടെ വ്യത്യസാമാണ് നിലവിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകാലങ്ങളിൽ ടയർ ഇതര റബ്ബർ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന നോർത്ത് ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ കേരളത്തിൽ നിന്നാണ് ഷീറ്റ് വാങ്ങിയിരുന്നത് അന്ന് വിപണിയിൽ മൽസരം ഉണ്ടായിരുന്നു. എന്നാൽ നോർത്ത് ഈസ്റ്റിൽ റബ്ബർ ഷീറ്റ് വിപണി സജീവമായതോടെ അവർ അങ്ങോട്ടുപോയി.

നിലവിൽ എതാനു൦ ചില ടയർ കമ്പനികളുടെ കൈകളിലേക്ക് കേരളത്തിലെ ഷീറ്റ് വിപണി എത്തപ്പെട്ടിരിക്കുകയാണ്. ആരേയു൦ വകവെയ്ക്കാതെ തോന്നു൦ പടി വില നിർണ്ണയിക്കുകയാണിവർ . ഇതിൽ നഷ്ടം വരുന്നത് കർഷകർക്കാണ്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.