
പത്തനാട് : റബർ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ 23,000 കിലോഗ്രാം റബർഷീറ്റുകൾ കത്തിനശിച്ചു. റബർഷീറ്റ് ഉണക്കുന്ന നാല് ഡ്രയറുകളിലാണ് ആദ്യം പിടിച്ചത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്കും തീ പടരുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മുണ്ടത്താനത്ത് പ്രവർത്തിക്കുന്ന ടിഎംആർ റബേഴ്‌സിന്റെ ഫാക്ടറിയിലാണ് തീപ്പിടത്തമുണ്ടായത്. ഫാക്ടറിയുടെ ഭാഗങ്ങളെല്ലാം കത്തിനശിച്ചു.
തീ നിയന്ത്രണാതീതമായതോടെ പാമ്പാടി, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. 22 പേരടങ്ങുന്ന നാല് യൂണിറ്റ് നാല് മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചതെന്ന് പാമ്പാടി അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫീസർ കെ.ബി. റെജിമോൻ പറഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


