
332 കോടി രൂപയുടെ വ്യാപാരം; സംസ്ഥാനത്തെ റബ്ബർബോർഡിന്റെ ഇ-വ്യാപാരത്തില്‍ നേട്ടം
തിരുവനന്തപുരം : സംസ്ഥാനത്തെ റബ്ബർബോർഡിന്റെ ഇ-വ്യാപാരത്തില്‍ നേട്ടം. റബ്ബർബോർഡിന്റെ ഇ-വിപണിയിലൂടെ(എംറൂബ്) നടന്നത് 332 കോടി രൂപയുടെ വ്യാപാരമാണ്
മാർച്ച് 31 വരെയുള്ള കണക്കുകളാണിത്.മുൻ വർഷത്തെ അപേക്ഷിച്ച് 200 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം 1,369 കരാറുകളിലായി 24,487 ടണ്‍ റബ്ബറിന്റെ വ്യാപാരമായിരുന്നു നടന്നിരുന്നത്.
2022 ജൂണ്‍ എട്ടിനായിരുന്നു റബ്ബർബോർഡ് ഇ-വ്യാപാരം ആരംഭിച്ചത്. ലോകത്തെവിടെയിരുന്നും ആർക്കും റബ്ബർ വാങ്ങാനും വില്‍ക്കാനും ഇതിലൂടെ സാധിക്കും. ആദ്യവർഷം 108 കോടിയുടെ വ്യാപാരമായിരുന്നു നടന്നത്. 1,955 വ്യാപാരികള്‍/ പ്രോസസർമാർ, ടയർ-ടയർ ഇതര ഉത്പാദകർ എന്നിവർ എംറൂബിന്റെ ഭാഗമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0