
സ്വന്തം ലേഖകൻ
കൊച്ചി: റബർ കർഷകരെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിടുന്ന രീതിയിൽ റബർ ആക്ട് പിൻവലിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നു ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടി സംസ്ഥാന വർക്കിംങ് പ്രസിഡന്റ് ഗ്ലാഡ്‌സൺ ജേക്കബ് ആവശ്യപ്പെട്ടു.
റബർ ആക്ട് നിർത്തലാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കു, വില സ്ഥിരത ഫണ്ട് കുടിശിക വിതരണം ചെയ്യുക, റബറിന്റെ താങ്ങുവില 200 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി പ്രധാനമന്ത്രിയ്ക്കും സംസ്ഥാന മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റബർ ആക്ട് പിൻവലിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ.പി.പി ജോസഫ്, ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ജേക്കബ് പുതുപ്പള്ളി, വണ്ടൂർ ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.